ദുബായിലെ 93-ാമത് മഹ്സൂസ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. യു എ ഇയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മുഹമ്മദ് ഷുഹൈബ് അബ്ദുള്ളക്കുഞ്ഞിയാണ് ഒന്നാം സമ്മാനത്തിന് അർഹനായത് . 100,000 ദിര്‍ഹമാണ് (21,73,078 രൂപ) ഒന്നാം സമ്മാനം . സെപ്തംബര്‍ 10 ശനിയാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പിലാണ് ഷുഹൈബ് വിജയിയായത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷുഹൈബ് യു എ ഇയിലാണ് താമസം.
93ാമത് പ്രതിവാര റാഫിള്‍ നറുക്കെടുപ്പില്‍ നാദിയ മസ്രി എന്ന യുവതിയ്ക്കും സിറിയന്‍ എച്ച്ആര്‍ പ്രൊഫഷണലും നേപ്പാൾ സ്വദേശിയുമായ കാരനായ സമീറും 100,000 ദിര്‍ഹം വീതം നേടി. മഹ്സൂസ് നറുക്കെടുപ്പിൽ രണ്ട് വര്‍ഷത്തിനിടയിൽ ഇതുവരെ 27 മള്‍ട്ടി മില്യണയര്‍മാർ ഉണ്ടായിട്ടുണ്ട്. അതേസമയം മഹ്സൂസിന്റെ വിജയികളായവരിൽ 50,000-ത്തിലധികം പേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. അവരില്‍ 3000-ത്തിലധികം പേര് ഒന്നും രണ്ടും സമ്മാനങ്ങളാണ് നേടിയിട്ടുള്ളത്.