ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്യൂട്ടി സലൂണ് ശൃംഖലയായ നാച്ചുറൽസിൻ്റെ പുതിയ സ്റ്റോർ ദുബായിൽ തുറന്നു. ആഗോലതലത്തിൽ നാച്ചുറൽസിൻ്റെ 800-ാം സ്റ്റോർ ആണിത്. രണ്ടായിരത്തിൽ ഇന്ത്യ ആസ്ഥനമായി പ്രവർത്തനം ആരംഭിച്ച നാച്ചുറൽസ് ശ്രീലങ്ക,സിംഗപ്പൂർ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും ശക്തമായി സാന്നിധ്യമറിയിക്കുന്നുണ്ട്.
ഇന്ത്യയിലാണ് ഞങ്ങൾ തുടങ്ങിയതെങ്കിലും ഒരു ഗ്ലോബൽ കസ്റ്റമർ ബേസ് ഞങ്ങൾക്ക് കിട്ടുന്നത് ദുബായിലാണ്. നിലവിൽ ദുബായിൽ പത്ത് സ്റ്റോറുകൾ നമ്മുക്കുണ്ട്. അതിൽ ബുർജുമാനിലും അബുദാബിയിലും കരാമയിലും അൽ നഹ്ദയിലും ഞങ്ങൾക്ക് സ്റ്റോറുകളുണ്ട്. ജുമൈറയിലും അൽ ക്വാസിസിലും ഉടനെ തന്നെ നാച്ചുറൽസ് സ്റ്റോറുകൾ തുറക്കും – നാച്ചുറൽസ് സാലൂണ് കോ ഫൌണ്ടറും സിഇഒയുമായ സി.കെ കുമാരവേൽ പറഞ്ഞു.
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലോകത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോഗം യുഎഇയിലാണ്. ഗുണനിലവാരത്തിൽ വളരെ ശ്രദ്ധാലുകളാണ് ഇവിടുത്തെ ഉപഭോക്താക്കൾ. യുഎഇ നിവാസികൾക്ക് ലോകത്തിലെ ഏറ്റവും നൂതനമായ സൗന്ദര്യ പരിചരണം ഉറപ്പാക്കേണ്ടത് നാച്ചുറൽസ് സലൂണുകളുടെ ഉത്തരവാദിത്തമാണ്. വൈവിധ്യമാർന്ന ദേശക്കാരും വംശജ്ഞരും ഇവിടെയുണ്ട്. അവരുടെയെല്ലാം ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സാലൂണ് ആവശ്യമാണ് – കുമാരവേൽ ചൂണ്ടിക്കാട്ടുന്നു.
ജിസിസിയിലെ സാന്നിധ്യം ശക്തമാക്കാൻ വിപുലമായ പദ്ധതികളാണ് നാച്ചുറൽസിനുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 200 ദശലക്ഷം ദിർഹത്തിലധികം ഇവിടെ നിക്ഷേപിക്കാൻ നാച്ചുറൽസ് പദ്ധതിയിടുന്നു. ഇതിലൂടെ നൂറിലധികം സലൂണുകൾ തുറക്കാനും, സ്റ്റൈലിസ്റ്റുകൾക്കുള്ള നൂതന പരിശീലന അക്കാദമികൾക്കും, ജിസിസി ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കനുസൃതമായി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും നാച്ചുറൽസ് പദ്ധതിയിടുന്നു. രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
ദുബായിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന നാച്ചുറൽസ് സലൂണുകളിൽ സ്വകാര്യ ചികിത്സാ മുറികൾ, ജൈവ ഉൽപ്പന്ന ലൈനുകൾ, അത്യാധുനിക സൗന്ദര്യ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്. 800-ാമത് സ്റ്റോറിൻ്റെ ഉദ്ഘാടനം ആഘോഷിക്കുന്നതിനായി, ഈ മാസം മുഴുവൻ യുഎഇയിലെ ഏത് ഔട്ട്ലെറ്റും സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് നാച്ചുറൽസ് പ്രത്യേക കിഴിവുകളും സൗജന്യ കൺസൾട്ടേഷനുകളും വാഗ്ദാനം ചെയ്യുന്നു.
നാച്ചുറൽസ് സലൂണുകളെക്കുറിച്ച് കൂടുതലറിയാൻ അല്ലെങ്കിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ www.naturals.in സന്ദർശിക്കുക.