തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിലെ പട്ടാപ്പകൽ കവർച്ചയിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം.ഉച്ചഭക്ഷണസമയത്ത് പൊടുന്നനെ എത്തിയ മോഷ്ടാവിനെ തിരിച്ചറിയാൻ യാതൊരു വഴിയുമില്ലായിരുന്നെന്ന് ബാങ്കിലെ ജീവനക്കാർ. കാഷ് കൗണ്ടറിന്റെ താക്കോൽ ചോദിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് താക്കോൽ ചോദിച്ചത്. താക്കോൽ കിട്ടില്ലെന്ന് ഉറപ്പായതോടെ വീണ്ടും കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയിലേക്കു നീങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് മുറി വെളിയിൽനിന്ന് പൂട്ടി.
പീന്നിടാണ് കവർച്ച നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു.ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവെന്ന് പൊലീസ്.കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്.
മോഷ്ടാവ് ഹെൽമറ്റ് വച്ച് കൈയുറ ധരിച്ചതിനാൽ ജീവനക്കാർക്കും പോലീസിനും ആളെ തിരിച്ചറിയാൻ ആയിട്ടില്ല.ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചനയാണ് പൊലീസിനുള്ളത്.