ഓസ്ട്രേലിയൻ അഭയാർത്ഥിയും എഴുത്തുകാരനും കലാകാരനുമായ അൺ ഡോ എഴുതിയ 17 കുട്ടികളുടെ പുസ്തകങ്ങൾക്ക് യു എസ് സ്കൂളുകളിൽ വിലക്കേർപ്പെടുത്തി. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയായ പെൻ (PEN) അമേരിക്കയാണ് പെൻസിൽവാനിയയിലെ സെൻട്രൽ യോർക്കിലെ ക്ലാസ്സുകളിൽ നിന്ന് ഡോയുടെ പുസ്തകങ്ങൾ നിരോധിച്ചത്.
2021ജൂലൈ ഒന്നിനും 2022 മാർച്ച് 31 നും ഇടയിൽ യു എസിൽ നിരോധിച്ച മെറ്റീരിയലുകളാണ് ഇതെന്നാണ് പെൻ നൽകുന്ന വിശദീകരണം. അതേസമയം, 15 ജില്ലകളിലായി ഏകദേശം 40 ഓളം പുസ്തകങ്ങൾ ഇത്തരത്തിൽ നിരോധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 5,000ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സെൻട്രൽ ന്യൂയോർക്ക് സ്കൂൾ ഡിസ്ട്രിക്ട്ടിലെ ഒരു ക്ലാസ്സ്മുറിയിലും ഡോയുടെ പുസ്തകങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ നിരോധനത്തെ പറ്റി അൺ ഡോ അറിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
ബ്ലാക്ക് ലെവ്സ് മാറ്റർ പ്രതിരോധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതിൽ പൗരാവകാശ പ്രവർത്തകയായ റോസ പാർക്സിന്റെയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യുസുഫ്സായിയുടെ കൃതികളും ഉൾപ്പെടുന്നു.