കോതമംഗലം: തെലുങ്ക് സിനിമ ചിത്രീകരണത്തിനിടെ കാട് കയറിയ പുതുപ്പളളി സാധു എന്ന നാട്ടാനയെ വനം വകുപ്പ് കണ്ടെത്തി തിരിച്ചെത്തിച്ചു. നാതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെയുള്ള പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്.ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭൂതത്താൻകെട്ട് വനമേഖലയിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.
ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്