ഡൽഹി: ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി. ഇന്ന് രാവിലെയാണ് അദ്ദേഹം ഹാഥ്റസിലെയും അലീഗഢിലെയും ഗ്രാമങ്ങളിലെത്തിയത്.
വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന പറഞ്ഞ രാഹുൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ വിധ സഹായവും നൽകുമെന്നും വാഗ്ദാനം ചെയ്തു.ബോലെ ബാബ എന്നറിയപ്പെടുന്ന ആൾദൈവത്തിന്റെ പരിപാടിക്കിടയിലുണ്ടായ ദുരന്തത്തിൽ 121 പേരാണ് കൊലപ്പെട്ടത്.
പരിപാടിയുടെ സംഘടകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ബോലെ ബാബയുടെ പേര് ഇതുവരെയും പൊലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല.