മക്ക: കാബയുടെ പുതിയ താക്കോൽ സൂക്ഷിപ്പുകാരനായി അബ്ദുൾ വഹാബ് ബിൻ സെയ്ൻ അൽ അബിദിൻ അൽ ഷൈബി ചുമതലയേറ്റു. സർക്കാരിനും കിരീട അവകാശിക്കു വേണ്ടിയും രണ്ട് വിശുദ്ധ മോസ്ക്കുകളുടെയും കടമ നിർവഹിക്കാൻ ദൈവം തന്നെ അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
109 തമത്തെ താക്കോൽ സൂക്ഷിപ്പുക്കാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബിയുടെ മരണത്തെ തുടർന്നാണ് പുതിയ താക്കോൽ സൂക്ഷിപ്പുക്കാരൻ സ്ഥാനമേറ്റത്.
കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഈ ചുമതലയേൽക്കുക.താക്കോൽ കൈമാറിയതിന് ശേഷമുളള ആദ്യ മുഹറത്തിൽ കിസ് വാ ധരിക്കുകയാണ് അടുത്ത പ്രധാനപ്പെട്ട ചടങ്ങ്.