ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന്. ചിത്രം നല്ലൊരു എന്റര്‍ട്ടെയിനര്‍ ആണെന്നും റിയലിസ്റ്റിക്കായ ഹ്യൂമറാണ് സിനിമയില്‍ ഉള്ളതെന്നും പ്രിയദര്ശന് പറഞ്ഞു. സിനിമ തിയേറ്ററില്‍ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പ്രിയദര്ശന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സൂപ്പര്‍ ഫിലിം. എന്റര്ടെയ്ന്മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റര്ടെയ്നര്. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന് കാണണം. അഭിനന്ദിക്കണം. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാര്‍ന്ന ഹ്യൂമറാണ് പടം. സിനിമ തീര്‍ന്നത് അറിഞ്ഞില്ല. ഭയങ്കര ഫ്രഷ് ആയിട്ട് തോന്നിയ സിനിമ. അതാണ് സത്യം. ഇനിയും പുതിയ പുതിയ ആള്ക്കാര് നല്ല സിനിമകള്‍ ചെയ്യട്ടെ. അതാണ് ഏറ്റവും ആഗ്രഹം. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണണം. ഇനി സിനിമ എടുക്കലല്ല ജോലി – പ്രിയദര്ശന്
നസ്ലിന്, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ പ്രേമലു ഫെബ്രുവരി 9നാണ് തിയേറ്ററിലെത്തിയത്. റിലീസ് ദിവസം മുതല്‍ തന്നെ മികച്ച പ്രേക്ഷക നിരൂപണ പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.