കണ്ണൂര്‍ കൊട്ടിയൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കുടുങ്ങിയ കടുവയ്ക്ക് മയക്കുവെടി വെച്ചു. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവ മയങ്ങിയാല്‍ കൂട്ടിലേക്ക് മാറ്റും.
രാവിലെ എത്തിയ ടാപ്പിങ്ങഅ തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.
കഴുത്തില്‍ കമ്പി കുടുങ്ങിയ നിലയിലായിരുന്നു കടുവ. രാവിലെ മുതല്‍ ഇവിടെക്ക് ജനങ്ങളെ കടത്തിവിടുന്നില്ല.