പി.വി ശ്രീനിജിന്‍ എം.എല്‍.എയെ പൊതുവേദിയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കിറ്റക്സ് എംഡിയും ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകയായ ശ്രുതി ശ്രീനിവാസന് നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്വന്റി 20 കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ ഒരു സമ്മേളനം നടത്തിയിരുന്നു. ഇതിനിടെയാണ് ശ്രീനിജിന്‍ എംഎല്‍എയെക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്നാണ് പരാതി.
കുന്നത്ത് നാട്ടിലെ ജനങ്ങള്‍ക്ക് ഒരു അബദ്ധം പറ്റി. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് ജന്മം നല്കി. ആ ജന്തു പൗഡറിട്ട് ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ എത്തും. ശേഷം എവിടെയെങ്കിലും മീറ്റിംഗ് ഉണ്ടോ എന്ന് നോക്കി നടക്കും, എന്നായിരുന്നു സാബു ജേക്കബിന്റെ പരാതി.
പട്ടികജാതി പീഡന നിയമപ്രകാരമാണ് സാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. പുത്തന്‍കുരിശ് ഡിവൈഎസ്പിക്കാണ് ശ്രുതി പരാതി കൈമാറിയത്.