എം.ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ കെ.എല്‍.എഫ് വേദിയില്‍ രാഷ്ട്രീയ വിമര്‍ശനവുമായി സാഹിത്യകാരന് എം മുകുന്ദനും. തെരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓര്‍ക്കണമെന്നും ഇത് ഓര്‍ത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടത് എന്നും മുകുന്ദന് പറഞ്ഞു.
‘നാം ഇപ്പോള്‍ ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. ചോരയുടെ പ്രധാന്യം കുറഞ്ഞു വരുന്നു. അതോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടി വരുന്നു. കിരീടത്തേക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവര്‍ ഇവിടെ നിന്നും എഴുന്നേല്‍ക്കില്ല. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനങ്ങള്‍ വരുന്നുണ്ട്,’ മുകുന്ദന് പറഞ്ഞു.
സി.പി.എം നേതാവ് എം സ്വരാജ് അടക്കമുള്ള വേദിയിലായിരുന്നു മുകുന്ദന്റെ വിമര്‍ശനം. മയ്യഴിപുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് മുകുന്ദന്റെ വിമര്‍ശനം. കെ.എല്‍.എഫ് വേദിയില്‍ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറാമെന്നുമായിരുന്നു എം.ടിയുടെ വിമര്‍ശനം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.