കോഴിക്കോട് നഗരത്തില്‍ എത്തി കാറില്‍ നിന്ന് പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാറില്‍ നിന്ന് പുറത്തിറങ്ങി ഗവര്‍ണര്‍ ജനങ്ങളോട് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു.
ആദ്യം മാനാഞ്ചിറയില്‍ ആണ് ഇറങ്ങിയത്. പിന്നീട് മിഠായി തെരുവില്‍ ഇറങ്ങി ആളുകളോട് സംസാരിക്കുകയും തുടര്‍ന്ന് മിഠായി തെരുവിലൂടെ നടക്കുകയും ചെയ്തു. മിഠായി തെരുവിലെ രാധാ തിയേറ്ററിന് സമീപമുള്ള റോഡിലൂടെ അദ്ദേഹം ഇറങ്ങി നടക്കുകയാണ്.
പൊലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് പറഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തുടര്‍ന്ന് ക്യാമ്പസ് വിട്ടതോടെ പൊലീസും ഗവര്‍ണറുടെ വാഹനത്തിന് പിന്നാലെ പോയിരുന്നു.
തന്നെ ആരും ആക്രമിക്കില്ല. അങ്ങനെ ആക്രമിക്കുമെങ്കില്‍ വരട്ടെ. കേരളത്തിലെ ജനങ്ങള്‍ക്ക് എന്നോടും എനിക്കും തിരിച്ചും സ്നേഹമാണ്. അവരെ ഭയപ്പെടുത്തുന്നത് പോലെ തന്നെ ഭയപ്പെടുത്താന്‍ ആവില്ല. ജനങ്ങളെയല്ല, മറിച്ച് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച താന്‍ വിമര്‍ശിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂരില്‍ സിപിഎം നടത്തുന്ന ഫാസിസത്തെ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.