ലോക്സഭയില്‍ ശൂന്യ വേളയ്ക്കിടെ ഗുരുതര സുരക്ഷ വീഴ്ച. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ട് പേര് ലോക്സഭ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. അതില്‍ ഒരാള്‍ എംപിമാര്‍ ഇരിക്കുന്നതിനിടയിലേക്കാണ് ചാടിവീണത്.
ഒരാള്‍ കയ്യില്‍ ഉണ്ടായിരുന്ന ഷൂ എറിയാന്‍ ശ്രമിച്ചതായി ലക്ഷദ്വീപ് എംപി ഫൈസല്‍ പറഞ്ഞു. ഇതിനിടെ ഇയാളെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയ്ക്കകത്തേക്ക് ചാടിവീണ് ഗ്യാസ് കാനുകളും എറിഞ്ഞു. കണ്ണൂര്വാതകത്തിന് സമാനമായ ഗ്യാസ് കാനുകളാണ് എറിഞ്ഞത്. ഇതില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള പുക ലോക്സഭയ്ക്കുള്ളില്‍ പരക്കുകയും ചെയ്തു.
ഇരുവരെയും എം.പിമാര്‍ തന്നെ പിടികൂടി. അതേസമയം രണ്ട് പ്രതിഷേധക്കാരെ പാര്‍ലമെന്റ് കോംപ്ലക്സിന്റെ അടുത്തുള്ള ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ നിന്ന് പിടികൂടി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് പിടികൂടിയത്.
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ലോക്സഭയ്ക്കകത്ത് വീണ്ടും സുരക്ഷ വീഴ്ചയുണ്ടായിരിക്കുന്നത്. ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു.