എറണാകുളം ആലുവയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന് അജ്മല്‍ ഷെരീഫ് ആണ് മരിച്ചത്. 28 വയസായിരുന്നു.
തന്റെ തന്നെ ഫോട്ടോയോടൊപ്പം ‘അജ്മല്‍ ഷെരീഫ് മരിച്ചതായി ദുഃഖത്തോടെ അറിയിക്കുന്നു. അയാളുടെ ആത്മാവിന് ശാന്തി നേരുന്നു,’ എന്ന കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജ്മല്‍ ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അജ്മലിനെ വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അജ്മല്‍ ദുബായിലായിരുന്നുവെന്നും അവിടെ നല്ല ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.