ദുബായിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക് യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്. ഒരു ലക്ഷം ദിര്‍ഹമാണ് (22 ലക്ഷം ഇന്ത്യന്രൂപയിലേറെ) പുരസ്കാര തുക.
പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള കൃഷ്ണനാണ് അവാര്‍ഡ് നേടിയത്. ദുബൈ സിഎംസി ആശുപത്രിയിലെ ശുചീകരണതൊഴിലാളിയാണ് പ്രമീള.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ പ്രമീള കൃഷ്ണന് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് അവാര്‍ഡ് സമ്മാനിച്ചു. പ്രമീളയ്ക്ക് ഒരു ലക്ഷം ദിര്‍ഹം കൂടാതെ സ്വര്‍ണ നാണയം, സര്ടിഫിക്കറ്റ്, മൊമന്റോ, ഇന്‍ഷുറന്‍സ് കാര്‍ഡ്, ഗിഫ്റ്റ് വൗച്ചര്‍ എന്നിവയും പുരസ്കാരത്തില്‍ അടങ്ങുന്നു.
13 വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുകയാണ് പ്രമീള. ജോലിയിലുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയും ഊര്‍ജസ്വലതയുമൊക്കെ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. പ്രമീളയ്ക്ക് നേരത്തെ അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് പുരസ്കാരവും സിഎംസിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.