സംസ്ഥാന പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ഏറ്റവും മികച്ച സ്നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി എന്ന നിഷ വിടപറഞ്ഞു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കല്യാണിക്ക് 9 വയസുണ്ട്. തലസ്ഥാനത്ത് എത്തുന്ന ഇസെഡ് പ്ലസ് സുരക്ഷ കാറ്റഗറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്നത് കല്യാണിയായിരുന്നു.
ഡിജിപിയുടെ കയ്യില്‍ നിന്ന് എക്സലന്‍സ് അവാര്‍ഡും നേടി. വയറിലുണ്ടായിരുന്ന ട്യൂമറിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലിരിക്കെയാണ് കല്യാണി വിട പറഞ്ഞത്.
പത്തോളം ഗുഡ് സര്‍വീസ് എന്‍ട്രി എന്ന അപൂര്‍വ്വ നേട്ടം കല്യാണിക്ക് സ്വന്തമാണ്. സേനയില്‍ എത്തിയ ആദ്യ വര്‍ഷമായ 2015ല്‍ തന്നെ ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് ലഭിച്ചു. പ്രവര്‍ത്തന മികവിന്റെ ഭാഗമായി നാല് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തു.
2015 ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 19 നായകളില്‍ ഒന്നാമതായിരുന്നു. ഐഎസ്ആര്‍ഒ വിഎസ്എസ് സി തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളില്‍ പങ്കെടുത്ത് ബഹുമതികള്‍ നേടി.
സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കല്യാണി വിടപറഞ്ഞത്. എട്ടരവര്‍ഷത്തെ സര്‍വീസുണ്ട് കല്യാണിക്ക് സേനയില്‍.