ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം വാര്‍ത്തയായതോടെ മുഴുവന്‍ പണവും നല്കി മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് മുനീര്‍. സുഹൃത്ത് വഴിയാണ് പണം നല്‍കിയത്.
1,200,00 രൂപ നല്‍കിയെന്നായിരുന്നു പരാതി. ഇതില്‍ സംഭവം വിവാദമായതോടെ 70,000 രൂപ നല്കി. ബാക്കി തുകയായ 50,000 രൂപയാണ് കുടുംബത്തിന് മുനീര്‍ തിരിച്ച് നല്‍കിയത്. സുഹൃത്ത് വഴിയാണ് പണം തിരികെ നല്‍കിയത്. കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ ധനസഹായത്തില്‍ നിന്നാണ് പണം തട്ടിയതെന്ന് കുടുംബം ആരോപിക്കുന്നു.
കുഞ്ഞ് മരിച്ചതുമുതല്‍ ഒപ്പം നിന്ന് സഹായിച്ചവരാണ് കുടുംബത്തെ പറ്റിച്ചത്. കുടുംബത്തെ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലാണ് വാടക വീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉള്‍പ്പെടെ നല്‍കുന്നത് എം.എല്‍.എയാണ്. എന്നാല്‍ എം.എല്‍.എയുടെ പേര് പറഞ്ഞും ഇവര്‍ പണം വാങ്ങിയതായി കുടുംബം പരാതിപ്പെട്ടു.
കുഞ്ഞ് മരിച്ചതു മുതല്‍ ഒപ്പം നിന്ന് സഹായിച്ചവരാണ് കുടുംബത്തെ പറ്റിച്ചത്. കുടുംബത്തെ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലാണ് വാടക വീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉള്‍പ്പെടെ നല്‍കുന്നത് എം.എല്‍.എയാണ്. എന്നാല്‍ എം.എല്‍.എയുടെ പേര് പറഞ്ഞും ഇവര്‍ പണം വാങ്ങിയതായി കുടുംബം പരാതിപ്പെട്ടു.
വീടുമാറ്റത്തിനായി അഡ്വാന്‍സ് നല്കാന് എന്ന പേരില്‍ 20,000 രൂപ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ആദ്യം വാങ്ങി. തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റു ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റും നല്കി. എന്നാല്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന പേരിലും പണം തട്ടിയെന്നും പരാതിപ്പെടുന്നു.