ദോഹ: ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശനം സാധ്യമാകുന്ന എകീകൃത ടൂറിസം വിസ വൈകാതെ നിലവിൽ വന്നേക്കും. എകീകൃത ടൂറിസം വിസ പദ്ധതിക്ക് ജിസിസി രാജ്യങ്ങളിലെ അഭ്യന്തര മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഒമാനിൽ ചേർന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ നാൽപ്പതാം യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
അടുത്ത വർഷം അവസാനമോ 2025- തുടക്കത്തിലോ ആയി ഏകീകൃത വിസ സംവിധാനം നിലവിൽ വന്നേക്കും എന്നാണ് കരുതുന്നത്. ഒരൊറ്റ ടൂറിസ്റ്റ് വിസയിൽ ഖത്തർ,ഒമാൻ, യുഎഇ, സൌദി, ബഹ്റൈൻ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ ഏകീകൃത വിസാ സംവിധാനം.