മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. എറണാകുളം സ്വദേശിയായ 12 കാരനാണ് ഫോണിലൂടെ വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ വൈകീട്ടാണ് പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലെ ഫോണിലേക്ക് വധഭീഷണി വന്നത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് എടുത്ത് അന്വേഷണവും നടത്തിയപ്പോഴാണ് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചു.
കുട്ടി ഫോണ്‍ എടുത്ത് കളിച്ചപ്പോള്‍ അറിയാതെ കണ്ട്രോള് റൂമിലേക്ക് കോള്‍ പോയതാണെന്നാണ് വീട്ടുകാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ പൊലീസ് വീട്ടുകാരുടെ മറുപടിയില്‍ തൃപ്തരല്ല.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.