ദുബായ്, യുഎഇ: ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രശസ്തരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭം നിഷ്ക മൊമെന്റസ് ജ്വല്ലറി ദുബായ് നഗരത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നു. ഇനി ദുബായ് നിവാസികള്‍ക്ക് അവരുടെ ജീവിതത്തിലെ വിശേഷ അവസരങ്ങള്‍ മനോഹരമാക്കാന്‍ നിഷ്ക മോമന്റെസ് ജ്വല്ലറിയുടെ കൂട്ടുണ്ടാവും. ദുബായിലെ അല്‍ കരാമ സെന്ററിലാണ് ആദ്യ സ്റ്റോറിന്റെ ഉദ്ഘാടനം നടത്തുന്നത്. സ്വര്‍ണ്ണം, വജ്രങ്ങള്‍, വിലയേറിയ കല്ലുകള്‍, കുട്ടികള്‍ക്കുള്ള ആഭരണങ്ങള്‍, ദൈനംദിന ആഭരണങ്ങള്‍ തുടങ്ങി അതിമനോഹരമായ ശേഖരങ്ങളും ആയി ഉപഭോക്താക്കളുടെ ജീവിതത്തിലെ വിശേഷ സന്ദര്‍ഭങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ നിഷ്ക ഒരുങ്ങുന്നു.
കരകൗശലത, ചാരുത, വ്യത്യസ്തത എന്നിവയോടെ , ദുബായുടെ ഹൃദയഭാഗത്ത് ആഡംബരവും ആധുനികതയും പുനര്‍നിര്‍വചിക്കാന്‍ നിഷ്ക ഒരുങ്ങുകയാണ്.
മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് നിഷിന് തസ്ലിം ഈ സുപ്രധാന അവസരത്തില്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചു: ‘ഫാഷന്‍ ആസ്വാദകരുടെ ഹൃദയം കവര്‍ന്നെടുക്കുന്നതിനായി നിഷ്ക മൊമെന്റസ് ജ്വല്ലറി ദുബായിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ അവിസ്മരണീയമായ കഥകളും മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ചു കൊണ്ട് എല്ലാവിധത്തിലുള്ള സംതൃപ്തിയും അവര്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. എല്ലാ ആഭരണങ്ങളിലും പ്രതിഫലിക്കുന്ന കരകൗശല വൈദഗ്ധ്യം, ഗുണനിലവാരം, സര്‍ഗ്ഗാത്മകത എന്നിവയ്ക്കുള്ള ഞങ്ങളുടെ അര്‍പ്പണബോധത്തിന്റെ തെളിവായിരിക്കും ദുബായിലെ ഞങ്ങളുടെ ഈ ഫ്ലാഗ്ഷിപ് സ്റ്റോര്‍ എന്ന് നിഷിന് തസ്ലിം പറഞ്ഞു.
നിഷ്കയുടെ സമാരംഭത്തോടെ യുഎഇ വിപണിയിലേക്കുള്ള മൊറിക്കാപ്പ് ഗ്രൂപ്പിന്റെ കടന്നുവരവ് അതിന്റെ ആഗോള വിപുലീകരണ തന്ത്രത്തിന് അടിവരയിടുന്നു. മിഡില്‍ ഈസ്റ്റിലും അതിനപ്പുറമുള്ള ഫാഷന്‍ പ്രേമികള്‍ക്കുള്ള ലോകോത്തര ആഭരണങ്ങളുടെ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ യുവ, ചലനാത്മക ബ്രാന്‍ഡുമായ നിഷ്കയോടൊപ്പം തുടക്കം മുതല്‍ തന്നെ അതിന്റെ വളര്‍ച്ചയുടെ പാതയിലൂടെ സഹകരിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് നിഷ്കയുടെ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്, ഒറിഗാമി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്/ബ്ലൂംബോക്സ് ബ്രാന്‍ഡ് എഞ്ചിനീയേഴ്സിന്റെ സഹസ്ഥാപകനായ ലയീഖ് അലി പറഞ്ഞു.
നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത ഇന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിനെയാണ് തിരഞ്ഞെടുത്തത്. വിനോദ ലോകത്തിന് നല്കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പേരുകേട്ട സാമന്ത തന്റെ പുതിയ കര്‍ത്തവ്യത്തെ കുറിച്ച് നിറഞ്ഞ സന്തോഷത്തിലാണ് സംസാരിച്ചത്, ‘നിഷ്ക മൊമെന്റസ് ജ്വല്ലറിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. കരകൗശലത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യമാണ് നിഷ്കയിലെ ആഭരണങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുതിയ യാത്രയുടെ ഭാഗമാകാന്‍ ഞാന്‍ ആവേശത്തിലാണ് എന്ന് സാമാന്ത പറഞ്ഞു.
നിഷ്കയുടെ യാത്രയിലെ നാഴികക്കല്ലുകളില്‍ ആദ്യത്തേതായി അടയാളപ്പെടുത്തുന്ന നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ദുബായിലെ കരാമ സെന്ററിലെ മുന്‍നിര സ്റ്റോര്‍ 2023 ഒക്ടോബര്‍ 7 ന് സാമന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളുന്ന, കാലാതീതമായ ആഭരണങ്ങളുടെ മിന്നുന്ന ശേഖരം പ്രദര്‍ശിപ്പിക്കുന്ന ഈ സ്റ്റോര്‍ സമൃദ്ധമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.
കരാമ സെന്ററിലെ നിഷ്ക ഫ്ളാഗ്ഷിപ്പ് സ്റ്റോര്‍ സന്ദര്‍ശിച്ച് ഏറ്റവും മികച്ച ആഭരണ കലാവൈഭവം അനുഭവിക്കുക.
നിഷ്കയെ കുറിച്ച്:
ദക്ഷിണേന്ത്യയിലെ ചലനാത്മക കൂട്ടായ്മയായ മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഏറ്റവും പുതിയ സംരംഭമാണ് നിഷ്ക മൊമെന്റസ് ജ്വല്ലറി. അനവധി രാജ്യങ്ങളിലേക്ക് ശക്തമായ സാന്നിധ്യമായി വിവിധ ബിസിനസ്സ് മേഖലകളിലേക്ക് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നവരാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ .
സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ സമ്പന്നമാക്കുന്നതിന് വ്യക്തിഗതമാക്കിയ ഡിസൈനുകളും സൂക്ഷ്മമായ കരകൗശല വൈദഗ്ധ്യവും ഉള്ള ആഭരണങ്ങളുടെ വിശിഷ്ട ശേഖരം നിഷ്ക വാഗ്ദാനം ചെയ്യുന്നു. സ്വര്‍ണ്ണം, വജ്രം, അണ്‍കട്ട് ഡയമണ്ട്സ്, രത്നക്കല്ലുകള്‍ എന്നിവയുടെ വിപുലമായ ശ്രേണി നിഷ്കയിലുണ്ട്. ഒപ്പം സമകാലിക ഡിസൈനുകളിലുള്ള ദൈനംദിന ലൈറ്റ് വെയിറ്റ് സ്വര്‍ണ്ണാഭരണങ്ങളും കുട്ടികളുടെ ആഭരണങ്ങളും നിഷ്ക ഒരുക്കിയിട്ടുണ്ട്.
മോരിക്കാപ്പ് ഗ്രൂപ്പിന്റെ ലീഡര്‍ഷിപ്പ് ടീം
നിഷിന് തസ്ലിം, ചെയര്മാന്
റിസ്വാന് ഷിറാസ്, മാനേജിങ് ഡയറക്ടര്‍
റോഷന് ഫവാസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍