ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്ഥാന് ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ)ആണെന്ന് റിപ്പോര്‍ട്ടുകള്‍. നിജ്ജാറിനെ കൊല്ലാന്‍ ഐഎസ്ഐ ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നുവെന്നും ഉദ്ദേശ്യം ഇന്ത്യ കാനഡ ബന്ധം ഉലയ്ക്കല്‍ ആയിരുന്നുവെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്കാന് ഐഎസ് ഐ ഹര്‍ദീപ് സിങ് നിജ്ജാറില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ നിജ്ജാര്‍ പഴയ ഖലിസ്ഥാന്‍ നേതാക്കളുടെ വാക്കുകള്‍ മാത്രമാണ് വിശ്വസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹര്‍ദീപിന്റെ മരണത്തിന് പിന്നാലെ നയനതന്ത്രപരമായ തര്‍ക്കം ഇന്ത്യും കാനഡയും തമ്മില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഹര്‍ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യ ആണെന്നാണ് കാനഡ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നേരത്തെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നതായും കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു.ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് കൊല്ലപ്പെട്ടത്.