കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ലെന്ന് കെ മുരളീധരന് എം.പി. കേരളത്തില്‍ നിന്ന് എംഎല്‍എയോ എം.പിയോ ആകില്ലെന്നും മുരളീധരന് പറഞ്ഞു.
പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ലെന്ന് അമ്മ തന്നെ പഠിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന് ചിന്തന്‍ ശിബിരത്തിലെ തീരുമാനം അനില്‍ ആന്റണിക്ക് തടസ്സമായിരുന്നില്ല. പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ താത്പര്യമാണ്. പക്ഷെ കോണ്‍ഗ്രസില്‍ അനില്‍ ആന്റണിക്ക് അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
ബിജെപിയെക്കുറിച്ച് കോണ്മഗ്രസിന് ഒറ്റ ധാരണ മാത്രമാണ് ഉള്ളത്. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്നവരാണ് ബിജെപി. മണിപ്പൂരിലെ ക്രൈസ്തവ വിഭാഗത്തെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്. അങ്ങനെയുള്ളവര്‍ക്കൊന്നും പൊതുസമൂഹത്തിന്റെ അംഗീകാരം കേരളത്തില്‍ കിട്ടില്ലെന്നും മുരളീധരന് പറഞ്ഞു.