അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമോമീറ്റർ, രക്തസമ്മർദ്ദം പരിശോധിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയും ഉപഭോഗവും വിലക്കി യുഎഇ. ഒന്നിലധികം തവണ ഓരേ സിറിഞ്ച് ഉപയോഗിക്കുന്നതിനും രാജ്യത്ത് നിരോധനമേർപ്പെടുത്തി.ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
രാജ്യത്തെ സർക്കാർ-സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്കും നിബന്ധനകൾ ബാധകമാണ്. ഡിജിറ്റൽ തെർമോമീറ്റർ,നോൺ ഇൻവേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി സാക്ഷ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്. അംഗീകൃത മുദ്രയില്ലാത്ത മെഡിക്കൽ ലാബ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്
ഈ മാതം 25 മുതൽ രാജ്യത്ത് നിയമം നടപ്പിലാക്കും. ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കാൻ 6 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.