അബുദബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് സമ്മാനം. പുതിയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് യുഎഇ പ്രവാസികളാണ് വിജയികളായത്.
100,000 ദിര്‍ഹമാണ് (ഏകദേശം 22,63,177 രൂപ) ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. മനോജ് മുര്ജാനി, ഗിരീഷ് അദ്വാനി എന്നീ ഇന്ത്യക്കാരും ബഹ്റൈന്‍ സ്വദേശി അലി അലി, ബംഗ്ലാദേശ് സ്വദേശി അബ്ദുല്‍ മുത്തലിബുമാണ് കഴിഞ്ഞയാഴ്ചയിലെ വിജയികള്‍.
യുഎഇയിലെ അജ്മാനിലാണ് മനോജ് മുര്ജാനി തമാസിക്കുന്നത് ചെറുകിട വ്യാപാര മേഖലയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി മനോജ് ടിക്കറ്റ് വാങ്ങിക്കുന്നുണ്ട്. ഗിരീഷ് അദ്വാനി ദുബായിലാണ് ജോലി ചെയ്ത് വരുന്നത്. കഴിഞ്ഞ നാല് മാസമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഗിരീഷും പറയുന്നത്.
ഓഗസ്റ്റ് 31ന് എടുക്കുന്ന ടിക്കറ്റ് സെപ്തംബര്‍ മൂന്നിനായിരിക്കും നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയോ അബുദാബി എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഷോപ്പ് കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.