ബംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 4.25- ഓടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് മരണവാർത്ത പുറത്തുവിട്ടത്.
ബെംഗളൂരുവിൽ സുഹൃത്തിന്റെ വസതിയിൽ വിശ്രമത്തിലായിരുന്ന ഉമ്മൻ ചാണ്ടിക്ക് ഇന്നലെ അർധ രാത്രിയോടെ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായി. കടുത്ത വിറയലും അനുഭവപ്പെട്ടു. തുടർന്ന് ഇന്ദിരാ നഗറിലെ ചിന്മയ മിഷൻ ആശുപത്രിയിലേക്ക് ബന്ധുക്കൾ ഉമ്മൻ ചാണ്ടിയെ എത്തിച്ചു. എന്നാൽ പിന്നീട് ആരോഗ്യനില വഷളാവുകയും പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
പാർട്ടിക്കളുടെ യോഗം ഇന്ന്ü ബംഗളൂരുവിൽ ചേരുന്നുണ്ട്. ഇതിൽ പബ്കെടുക്കാനായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാര്ഗെയും അടക്കമുള്ള ഉന്നത നേതാക്കൾ ഇവിടെ എത്തിയിട്ടുണ്ട്. ഇവരെല്ലാം നാളെ മുൻ കേരള മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ട് വരും എന്ന് കുടുംബം അറിയിച്ചു. പൊതുദർശനം അടക്കമുള്ള കാര്യങ്ങളിൽ പാർട്ടി നേതൃത്വം തീരുമാനമെടുക്കും.
തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സജീവമായിരുന്നില്ല.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ മുൻനിരയിൽ ആണ് ഉമ്മൻ ചാണ്ടിയുടെ ഇടം. ഏത് സാധാരണക്കാരനും പ്രാപ്യനായ നേതാവായിരുന്നു ഓ.സി എന്ന ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായ കാലത്ത് ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവമായ ഒരു ജനകീയ ഇടപെടലായിരുന്നു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഈ പരിപാടിക്ക് പിന്നെ കിട്ടി. നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ അരനൂറ്റാണ്ടിലേറെ കാലം പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി ഏറ്റവും സീനിയർ ആയ നിയമസഭാ സാമജികൻ കൂടിയായിരുന്നു.
കൊച്ചി സ്മാർട്ട് സിറ്റിയും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും അടക്കം നിരവധി പദ്ധതികൾ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു.