ഹൃദയത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്.
നിവിൻ പോളി, പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ. അജു വർഗ്ഗീസ്, കല്ല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗ്ഗീസ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇടവേളയ്ക്ക് ശേഷം ഷാൻ റഹ്മാൻ വീണ്ടും വിനീത് ശ്രീനിവാസൻ ചിത്രത്തിൻ്റെ സംഗീത സംവിധായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ഹൃദയം നിർമ്മിച്ച വിശാഖ് സുബ്രഹ്മണ്യം ആണ് മേരിലാൻഡ് സിനിമാസിൻ്റെ ബാനറിൽ ഈ സിനിമയും നിർമ്മിക്കുന്നത്.
“വർഷങ്ങൾക്കു ശേഷം”
പ്രിയപ്പെട്ട ഒരുപാടുപേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകനെന്ന നിലയിൽ എന്റെ ആറാമത്തെ സിനിമ.
എല്ലാവരുടേയും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു
പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തു വിട്ടു കൊണ്ട് വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
View this post on Instagram
View this post on Instagram
View this post on Instagram