ചെക്ക് വംശജനായ ലോക പ്രശസ്ത എഴുത്തുകാരന് മില്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1984ല്‍ പ്രസിദ്ധീകരിച്ച അണ്ബെയറബിള് ലൈറ്റ്നെസ് ഓഫ് ബീയിംഗ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്.
1929ല്‍ ചെക്കോ സ്ലോവാക്യയിലെ ബര്ണോവിലാണ് ജനനം. 1879ല്‍ കമ്യൂണിസ്റ്റ് ഭരണകാലത്ത് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കപ്പെട്ടു. ചെക്കോസ്ലോവാക്യയിലും അദ്ദേഹത്തിന്റെ എഴുത്തുകള്‍ നിരോധിക്കപ്പെട്ടു. 1975ല്‍ ഫ്രാന്‍സില്‍ അഭയം നേടിയ എഴുത്തുകാരന് 1981ല്‍ ഫ്രഞ്ച് പൗരത്വം ലഭിച്ചു. 2019ലാണ് ചെക്ക് സര്‍ക്കാര്‍ മിലന് കുന്ദേരയ്ക്ക് വീണ്ടും പൗരത്വം നല്‍കിയത്. 1948ല്‍ ചെക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ മിലന് കുന്ദേരയെ 1950ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് അവസാനത്തെ കൃതി. ദി അണ്ബെയറബിള് ലൈറ്റ്നസ് ഓഫ് ബീയിംഗ്, ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിംഗ്, ദി ജോക്ക് എന്നിവ പ്രസിദ്ധമായ കൃതികളാണ്. ചെക്ക് ഭാഷയിലും ഫ്രഞ്ചിലും നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.