യുഎസില്‍ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് ഷാരൂഖ് ഖാന് പരിക്കേറ്റു. ലോസ് ആഞ്ചെലസില്‍ വെച്ച് ഷൂട്ടിംഗ് നടക്കുന്നതിനിടെ ഷാരൂഖിന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഷാരൂഖ് ഇന്ത്യയില്‍ തിരിച്ചെത്തി വിശ്രമത്തിലാണ്.
അതേസമയം ഷാരൂഖ് ഖാനോ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളോ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഔദ്യോഗികമായി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.