2023ലെ 12 കോടിയുടെ വിഷു ബമ്പര്‍ അടിച്ച കോഴിക്കോട് സ്വദേശി ലോട്ടറി വകുപ്പിനെ സീപിച്ച് പണം കൈപ്പറ്റി. എന്നാല്‍ തന്റെ പേര് പറയരുതെന്ന് ഇയാള്‍ ലോട്ടറി വകുപ്പിനോട് ആവശ്യപ്പെട്ടു.
കോഴിക്കോടുള്ള ഒരു ബാങ്ക് മുഖേനയാണ് പണം കൈപ്പറ്റിയത്. 12 കോടിയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനായും 30 ശതമാനം നികുതി ഇനത്തിലും പോയി, ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇയാള്‍ക്ക് ലഭിച്ചത്.
ജൂണ്‍ 22 നാണ് ഭാഗ്യശാലി സമ്മാനാര്‍ഹമായ ലോട്ടറിയുമായി ബാങ്കിനെ സമീപിച്ചത്. തുടര്‍ന്ന് ലോട്ടറി വകുപ്പില്‍ നിന്ന് പണം കൈപ്പറ്റിയത്.
മേയ് 24 നാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. മലപ്പുറം ചെമ്മാട് സികെവി ഏജന്‍സിയില്‍ നിന്ന് വിറ്റ വി ഇ 475588 എന്ന നമ്പറിനുള്ള ടിക്കറ്റായിരുന്നു ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് പണം കൈപ്പറ്റുന്നതിനുള്ള കാലാവധി. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇയാള്‍ ബാങ്കില്‍ ചെന്ന് പണം കൈപ്പറ്റിയത്. ഫലം പുറത്തുവരുന്നതിന് ഒരാഴ്ചയ്ക്ക് മുന്നെയാണ് ഇയാള്‍ ലോട്ടറി എടുത്തതെന്ന് ലോട്ടറി ഏജന്റ് വ്യക്തമാക്കി.
നേരത്തെ ക്രിസ്തുമസ് ബമ്പര്‍ അടിച്ച ആളും പരസ്യമായി രംഗത്ത് വന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് വിഷു ബമ്പര്‍ അടിച്ചയാളും പേര് വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.