ബിജുമേനോൻ -സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിങ്ങുന്ന നടന്ന സംഭവം സിനിമയുടെ ടൈറ്റിൽ ആൻഡ് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാര്യർ, ടോവിനോ, സൗബിൻ, റോഷൻ മാത്യു തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം പോസ്റ്ററിൽ കാണാം.
” ഒരു മെക്സിക്കൻ അപാരത” എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന രണ്ടാമത്തെചിത്രമാണ് ” നടന്ന സംഭവം”.അനൂപ് കണ്ണൻ,രേണു എ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തൃശ്ശൂരും എറണാകുളവും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ .
മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണുനാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാലു അലക്സ്, ജോണി ആന്റണി, ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ . “ജയ ജയ ഹേ” എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം അങ്കിത് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം മനേഷ് മാധവൻ. എഡിറ്റർ സൈജു ശ്രീധരൻ,ടോബി ജോൺ. ആർട്ട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ .സ്റ്റിൽസ് രാഹുൽ എം സത്യൻ, ആക്ഷൻ പിസി സ്റ്റണ്ട്സ്,പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് സീറോ ഉണ്ണി.