എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇപ്പോഴത്തെ എസ്എഫ്ഐ സെക്രട്ടറി കൊടും ക്രിമിനല്‍ ആണെന്നും സുരേന്ദ്രന് ആരോപിച്ചു.
വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്. പക്ഷെ ഇത് ഏതെങ്കിലും വ്യക്തികള്‍ ചേര്‍ന്ന നടത്തിയ തട്ടിപ്പല്ല. ഇതില്‍ പല കോളേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്. അധ്യാപക സംഘടനാ നേതാക്കളും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരും അറിഞ്ഞുകൊണ്ട് നടന്ന തട്ടിപ്പാണ്. സംസ്ഥാന വ്യാപകമായ മാനമുണ്ട് ഈ തട്ടിപ്പിന്.
അധ്യാപകരെയും കോളേജ് അധികൃതരെയും എസ്എഫ്ഐ ഇത് കുറെ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം വരെ പ്രഹസനമാണ്. ഒരു കാലത്തും കേരള പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. വ്യാജ ഡോക്ടറേറ്റ് ചമച്ച കേസില്‍ ഒരു അന്വേഷണത്തിലും ഒരു തുമ്പും ഇതുവരെ ഉണ്ടായില്ല.
രാവിലെ പറഞ്ഞ കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍ ഒരു ലജ്ജയുമില്ലാതെ മാറ്റിപ്പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയാലും ഒന്നും പുറത്തുവരില്ലെന്നും സുരേന്ദ്രന് ആരോപിച്ചു.