യു.എ.ഇയിലെ പ്രഥമ മലയാളം ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് ആയ തേജസ്സ് ടോസ്റ്റുമാസ്റ്റര്സ് ക്ലബ്ബിന്റെ കുടുംബ സംഗമമായ തേജോമയത്തില് അവതരിപ്പിച്ച ‘ചരിത്രം വിചിത്രം’ എന്ന നാടകം ചര്‍ച്ചയാകുന്നു.
പ്രശസ്ത മലയാള സാഹിത്യകാരന് ഒ.വി വിജയന്റെ ‘ എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍’ എന്ന കൃതിയുടെ സ്വതത്ര നാടകാവിഷ്കാരമാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത്.
ധിഷണ ശാലിയായ വിജയന്റെ അധികം ശ്രദ്ധിക്കപെടാതിരുന്ന ഈ കൃതി ഇപ്പോള്‍ ശ്രദ്ധ വീണ്ടെടുക്കുകയാണ്. തേജസ്സിലെ നാടക പ്രേമികളുടെ ഒരു വര്‍ഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് മികവുറ്റ അവതരണത്തോടെ നാടകം അരങ്ങേറിയത്.
അഭിനയ മികവുകൊണ്ടും, സംഗീതം, സാങ്കേതികം എന്നിവ കൊണ്ടും, സംവിധാന മികവുകൊണ്ടും നാടകം പ്രേക്ഷകരെ നാടകാസ്വാദനത്തിന്റെ ഉന്നതിയില്‍ എത്തിച്ചു. നാടകത്തിനു ശേഷം ഒ.വിയുടെ ഈ പുസ്തകത്തിനായി പലരും അന്വേഷണത്തിലാണ്.
ബിജു നായര്‍ സംവിധാനം ചെയ്ത നാടകത്തിന്റെ, രചന നിര്‍വഹിച്ചത് ഉണ്ണികൃഷ്ണന് ഏച്ചിക്കാനമാണ്. ഷെഫി അഹമ്മദ് സംഗീതവും സാങ്കേതിക നിര്‍വഹണം വിജി ജോണ്‍, ജെറി എന്നിവരും ചമയം ഗോകുല്‍ അയ്യന്തോളുമായിരുന്നു.