ഇടുക്കി: മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തില്‍ വെച്ചാണ് അപകടമുണ്ടായത്.
മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതോടെയാണ് പുഴയില്‍ വെള്ളം നിറഞ്ഞതെന്നും ഇതോടെയാണ് അപകടമുണ്ടായതെന്നുമാണ് ഉയരുന്ന ആരോപണം.
രാവിലെ 11 മണിയോട് കൂടിയാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പുഴയില്‍ ഇറങ്ങിയത്.
പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ രണ്ട് പേരും ഒഴുക്കില്‍പ്പെട്ടു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഫയര്‍ഫോഴ്സ് എത്തിയാണ് രണ്ട് പേരുടെയും മൃതദേഹം കരയ്ക്കെത്തിച്ചത്. മൃതദേഹം പോസ്റ്റമോര്‍ട്ടം നടപടിയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
.