തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയ്ക്കൊപ്പം കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികിത്സയിലിരിക്കെ രാവിലെ മരിച്ചത്.
പുത്തന്‍തോപ്പ് റോജാ ഡെയിലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയാണ് അഞ്ജു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്.