ആഗോള മലയാളി നഴ്സസ് കൂട്ടായ്മയായ എയിംനയുടെ നേതൃത്വത്തിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 മലയാളി നഴ്സസ് എഴുതിയ കഥകളുടെ സമാഹാരമായ ‘ജനിമൃതികളുടെ കാവൽക്കാർ ‘എന്ന പുസ്തകം പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങ് ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എയിംന സ്ഥാപകൻ സിനു ജോൺ കറ്റാനം അദ്ധ്യക്ഷത വഹിച്ചു.
സിനിമാ സീരിയൽ താരവും നഴ്സുമായ ഹരിത ജി നായർ ആദ്യ പ്രതി ഡോ . നിഖിലേഷ് മേനോന് (ആർദ്രം മിഷൻ) നൽകി പ്രകാശനം നിർവഹിച്ചു. ലളിതഗാനങ്ങളുടെ വാനമ്പാടി പ്രൊഫസർ പി സുശീലാദേവി, ശ്രീമതി ബിന്ദു പ്രദീപ് എന്നിവർ വിധികർത്താക്കളായ എയിംന സൂപ്പർ സിംഗർ- ഡാൻസർ മത്സര വിജയികളെ പ്രഖ്യാപിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി
ഹാരിസ് മണലംപാറ, പ്രൊഫ . രേണു സൂസൻ ജോർജ്, പി.സി സുരേഷ്, എയിംന രക്ഷാധികാരി അശ്വതി ജോസ്, അഡ്മിൻ ഷാനി റ്റി മാത്യു , ജിഷ ഷിബു എന്നിവർ പ്രസംഗിച്ചു. കഥാകൃത്തുക്കളായ വന്ദന സഞ്ജീവ്, ജിഷ രാജേഷ്, ജയ്ലക്ഷ്മി, സിന്ധു ഗോപൻ, ലിനി ജോസ് തുടങ്ങിയവർ സംബന്ധിച്ചു.