തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധമുയരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ജസ്റ്റിസ് ഫോർ ആസ്മിയ എന്ന ഹാഷ് ടാഗിലൂടെയാണ് പ്രതിഷേധമുയരുന്നത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപാഠ ശാലയിലെ ലൈബ്രറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച തോറും വീട്ടിലേക്ക് വിളിച്ചിരുന്ന മകളുടെ ഫോൺ കോൾ ലഭിക്കാതായതോടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അസ്വാഭാവികത മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.