വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. കൂട്ടായ പ്രവര്‍ത്തനം വിജയം കണ്ടുവെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കര്‍ണാടകയെ തിരിച്ചു നല്‍കുമെന്ന് പറഞ്ഞതാണ്. അത് സാധിച്ചു. സിദ്ധരാമയ്യ അടക്കമുള്ള എല്ലാ നേതാക്കളോടും നന്ദി പറയുന്നതായും ഡികെ ശിവകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കൂട്ടായ ചര്‍ച്ചയിലൂടെയായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്നും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തിഹാര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ തന്നെ കാണാന്‍ സോണിയ ഗാന്ധി വന്നുവന്നുവെന്നും ശിവകുമാര്‍ വികാരാധീനനായി പറഞ്ഞു. 2020ല്‍ കള്ളപ്പണ കേസിലാണ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇഡി അറസ്റ്റ് ചെയ്യുന്നത്. എല്ലാവരോടും നന്ദി അറയിക്കുന്നെന്നും. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് വിജയം സാധ്യമായതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വലിയ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. എന്നാല്‍ ബിജെപിക്ക് കര്‍ണാടകയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കര്‍ണാടക ബിജെപിയില്‍ തര്‍ക്കം നടക്കുന്നുണ്ടായിരുന്നു. ലക്ഷ്മണ് സാവഡി അടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.