ലുക്ക്മാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കൊറോണ ജവാൻ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. ”കണ്ണ് കുഴഞ്ഞേ, നിന്നു മറിഞ്ഞേ… ” എന്ന ഗാനമാണ് മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തത്. റിജോ ജോസഫ് സംഗീതം നൽകിയ ഗാനം രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്. മത്തായി സുനിൽ, ലുക്മാൻ, ജോണി ആൻ്റണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലുക്ക്മാനേയും ശ്രീനാഥ് ഭാസിയേയും കൂടാതെ ജോണി ആൻ്റണി, ബിട്ടോ, ഇർഷാദ് അലി, ശരത് സഭ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, സീമ ജി നായർ തുടങ്ങി വലിയൊരു
താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.