തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും സന്ദര്‍ശിക്കാനും നീക്കമുണ്ട്.
ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി സഭാ അധ്യക്ഷന്മാരെയും ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നീക്കം.
ഓര്‍ത്തഡോക്സ് സഭയ്ക്ക് ബിജെപിയോട് രാഷ്ട്രീയ അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് മെത്രാപ്പൊലീത്ത മാര്‍ ഗീവര്‍ഗീസ് യൂലിയോസ് രംഗത്തെത്തിയിരുന്നു. ആര്.എസ്.എസിന് കുറെ നല്ല കാര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന പ്രസ്താവനയുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്തെത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തിലാണ് ബിജെപി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളും സഭ അധ്യക്ഷന്മാരെയും സന്ദര്‍ശിച്ചത്.