അറ്റകുറ്റപ്പണികൾക്ക് വേണ്ടി ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏപ്രിൽ 17 മുതൽ അഞ്ചാഴ്ചത്തേക്ക് അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇരു ദിശകളിലേക്കും അടയ്ക്കുന്നതിനാൽ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആർടിഎ അറിയിച്ചു. അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവ വഴിയാണ് ബദൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനമോടിക്കുന്നവർക്കായി അൽ മംസാർ സ്ട്രീറ്റിന്റെ എക്സിറ്റും ആർടിഎ തുറക്കും.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുന്ന സമയത്ത് ഗതാഗതം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി. വേഗപരിധി പാലിക്കണമെന്നും ഇതര റോഡുകളും പൊതുഗതാഗത മാർഗങ്ങളും ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.