പൊതു ഉപയോഗത്തിനായി ഈ വർഷം അവസാനത്തോടെ ജുമൈറ ഏരിയയിൽ പത്ത് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ വിന്യസിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിലവിൽ ലൈമോ ടാക്സികളിൽ ഈടാക്കുന്ന നിരക്കായിരിക്കും സെൽഫ് ഡ്രൈവിംഗ് ടാക്സികളിലും ഈടാക്കുക.
2030-ഓടെ ദുബായിലുടനീളം 4,000 ഡ്രൈവറില്ലാ ക്യാബുകൾ വിന്യസിക്കുമെന്നും ആർടിഎയിലെ പൊതുഗതാഗത ഏജൻസി ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.ദുബായിലെ സാധാരണ ടാക്സികളേക്കാൾ 30 ശതമാനം കൂടുതലാണ് നിലവിൽ ലിമോ ടാക്സികൾ ഈടാക്കുന്ന നിരക്ക്.
സെൽഫ് ഡ്രൈവിംഗ് ടാക്സികളിൽ പിന്നിൽ മൂന്ന് യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കും. മുൻവശത്ത് യാത്രക്കാരെ അനുവദിക്കില്ല.
യുഎസ് ആസ്ഥാനമായുള്ള സെൽഫ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയുമാണ് സഹകരിച്ചാണ് ആർടിഎ ഈ പദ്ധതി ആവിഷ്കരിക്കുന്നത്.