ലോക വിഡ്ഢി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പരിഹാസം. 2014 മെയ് 26 മുതൽ 2023 ഏപ്രിൽ 1 വരെയുള്ള മോദിയുടെ ഭരണകാലയളവാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങൾ എന്നാണ് കോൺഗ്രസ് പരിഹാസം.
ഇത് വെറും തമാശയല്ല എന്ന ക്യാപ്ക്ഷനോടെയാണ് ചിത്രം കോൺഗ്രസ് എന്ന പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്രിവാള് വിമര്‍ശിച്ചു. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആർക്കും വിഢിയാക്കാമെന്നും കെജരിവാൾ പരിഹസിച്ചു.
It's not a joke. pic.twitter.com/Krsj7pnFfP
— Congress (@INCIndia) April 1, 2023
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ സംബന്ധിച്ച് ജനങ്ങളിൽ വിധി നിരവധി സംശയങ്ങളുണ്ടാക്കുന്നു. ബിരുദം ശരിയാണെങ്കിൽ എന്തുകൊണ്ട് അത് പരസ്യമാക്കുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ചോദിച്ചു. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്രിവാള്, കോടതി വിധി ഞെട്ടിച്ചെന്നും കൂട്ടിച്ചേര്‍ത്തു.