ഇന്നസെന്റിന്റെ വേർപാടിന്റെ ഞെട്ടലിൽ നിന്നും ഇനിയും മുക്തരായിട്ടില്ല മലയാള സിനിമാ ലോകം. സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റാണ് മറ്റൊരു നോവായി മാറുന്നത്.
ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ കൂടി, ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.
https://www.facebook.com/alleppeyashraf/posts/6743621498987346
അതേസമയം ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ട നടൻ്റെ സംസ്കാരം.