ബ്രസീലിയന്‍ ഫുട്ബോള്‍ താരവും ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിൻ്റ് ജര്‍മൻ കളിക്കാരനുമായ നെയ്മറിൻ്റെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഖത്തറിലെ കായിക ആശുപത്രി ആസ്പെറ്റാറിലെ ചികിത്സയ്ക്കായി ഇന്നലെ പുലര്‍ച്ചെയാണ് നെയ്മര്‍ ദോഹയിലെത്തിയത്.
ആസ്പെറ്റാര് ചീഫ് മെഡിക്കല്‍ ഓഫിസര്‍ കൂടിയായ പ്രൊഫ. പീറ്റര്‍. ഡി. ഹൂഗെ, പ്രശസ്ത കണങ്കാല് ശസ്ത്രക്രിയ വിദഗ്ധനായ ഫോര്‍ട്ടിയസ് ക്ലിനിക്ക് ലണ്ടനിലെ ഡോ. പിയറെ ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലസ്മര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ധ സർജന്മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Neymar has undergone successful surgery on his right ankle! ????????❤️???? pic.twitter.com/qgquPaUWHc
— Football Tweet ⚽ (@Football__Tweet) March 10, 2023
രണ്ടാഴ്ച മുമ്പാണ് ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരായ മത്സരത്തിനിടെ 51ാം മിനിറ്റിൽ എതിർ താരവുമായി കൂട്ടിയിടിച്ച് നെയ്മറിൻ്റെ കണങ്കാലിന് പരിക്കേറ്റത്. ഇതിന് മുൻപും നെയ്മർ ആസ്പെറ്റാറിൽ ചികിത്സ തേടിയിട്ടുണ്ട്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ മെഡിക്കൽ പാർട്നർ കൂടിയാണ് ആസ്പെറ്റാർ.