ഖത്തറിൽ ആപ്പിളിൻ്റെ ഐഫോൺ ഉൾപ്പടെ ചില ഉപകരണങ്ങളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. അതിനാൽ ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം അടിയന്തരമായി അപ്ഡേറ്റ് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
The National Cyber Security Agency recommends urgent system updates for Apple devices due to the presence of serious security vulnerabilities.
Affected versions: iOS 16.3.0، iPad 16.3.0، macOS 13.2.0 pic.twitter.com/ASKcnJKV5j
— Gulf-Times (@GulfTimes_QATAR) February 16, 2023
അതേസമയം ആപ്പിളിൻ്റെ ചില ഉൽപ്പന്നങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ആപ്പിൾ പ്രസ്താവനയിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പ്രഖ്യാപനം. കൂടാതെ സുരക്ഷാ പ്രശ്നങ്ങൾ ഗുരുതരമാണെന്നും ഹാക്കർമാരുടെ നിയന്ത്രണത്തിന് ഉപകരണങ്ങളെ ദുർബലമാക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ബാധിക്കപ്പെട്ടതും അപ്ഡേറ്റ് ചെയ്യേണ്ടതുമായ iOS പതിപ്പുകൾ
ഐഫോൺ iOS 16.3.0
ഐ പാഡ് ടാബ്ലെറ്റ് ഐ പാഡ് iOS 16.3.0
മാക്ബുക്ക് ലാപ്ടോപ്പിന്റെ macOS വെഞ്ചുറ 13.2.0