യു എസിലെ അലബാമ സ്റ്റേറ്റിൽ തെലങ്കാന സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതിന് മറ്റൊരു ഇന്ത്യൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നരഹത്യാ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. തെലങ്കാന സ്വദേശിയായ 25കാരനായ അഖിൽ സായ് മഹാങ്കാളിയാണ് മരിച്ചത്. രവിതേജ ഗോലി എന്ന 23 കാരനെയാണ് മോണ്ട്ഗോമറി പൊലീസ് അറസ്റ്റ് ചെയ്തത്.
തെലങ്കാനയിൽ നിന്നുള്ള മഹങ്കാളി 13 മാസം മുമ്പാണ് യു എസി ലെത്തിയത്. യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും ഒരു പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈമായി ജോലിയുമുണ്ട്. എന്നാൽ കൊലയാളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
ഈസ്റ്റേൺ ബൊളിവാർഡിലെ 3200 ബ്ലോക്കിൽ നിന്ന് ഞായറാഴ്ച രാത്രി 9.30 ഓടെ പൊലീസും അഗ്നിശമനാ സേനാംഗങ്ങളും മഹാങ്കാളിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മഹാങ്കാളിയും രവിതേജയും അലബാമയുടെ തലസ്ഥാന നഗരമായ മോണ്ട്ഗോമറിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഗോലി ഇപ്പോൾ മോണ്ട്ഗോമറി ജയിലിലാണുള്ളത്.