ജീവിതപങ്കാളി അസ്സറിൻ്റെ മുഷിഞ്ഞ സോക്സുകളെക്കുറിച്ചുള്ള നൊബേൽ ജേതാവ് മലാല യൂസഫ്സായിയുടെ ട്വീറ്റ് ഒട്ടേറെ രസകരമായ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നു. അസ്സർ മാലിക്കിനെ കുറിച്ചിട്ട ട്വീറ്റിൽ നെറ്റിസണ്‍സ് രണ്ട് പക്ഷങ്ങളായി തിരിയുകയാണുണ്ടായത്.
സോഫയില്‍ സോക്സ് കിടക്കുന്നത് കണ്ടു, അസ്സറിനോട് ഇത് നിങ്ങളുടേതാണോ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞിട്ട് അദ്ദേഹം പറഞ്ഞു സോക്സ് മുഷിഞ്ഞതാണെന്നും എന്തെങ്കിലും ചെയ്യണമെന്നും. ഇത് കേട്ട ഞാന്‍ ആ സോക്സ് എടുത്ത് വേസ്റ്റ്ബിന്നിലിട്ടു. മലാലയുടെ ട്വീറ്റ് ഇതാണ്.
Found socks on sofa, asked @MalikAsser if they were his, he said the socks were dirty and I can put them away. So I took them and put them in the (rubbish) bin.
— Malala Yousafzai (@Malala) February 4, 2023
അസ്സറിനെ മെന്‍ഷന്‍ ചെയ്തിട്ട ആ ട്വീറ്റിന് ഉടന്‍ തന്നെ അസറിൻ്റെ മറുപടിയെത്തി. ഒരു പോള്‍ ഉണ്ടാക്കിയായിരുന്നു അസ്സറിൻ്റെ മറുപടി. സോഫയില്‍ കിടക്കുന്ന സോക്സ് അഴുക്കുപിടിച്ചതാണെങ്കിൽ നിങ്ങള്‍ എന്താണ് സാധാരണ ചെയ്യുക എന്നതാണ് പോളിലെ ചോദ്യം. അവ അലക്കാനിടും, അവ ഡസ്റ്റ് ബിന്നിലിടും എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് അസ്സര്‍ നല്‍കിയത്.
What would you do if someone said the socks on the sofa were dirty? #AskingForAFriend
— Asser Malik (@MalikAsser) February 4, 2023
പകുതിയിലേറെ ആളുകളും രണ്ടാമത്തെ ഓപ്ഷന് തെരഞ്ഞെടുത്ത് മലാലയുടെ പക്ഷം ചേരുകയാണുണ്ടായത്. ഇക്കാര്യത്തില്‍ തങ്ങള്‍ മലാലയുടെ ഭാഗത്താണെന്നും സോക്സിടാനുള്ള സ്ഥലമല്ല സോഫയെന്നും ഉള്‍പ്പെടെ പല കമൻ്റുകളും ട്വീറ്റിന് താഴെയുണ്ട്.