ജറുസലേമിലെ ജൂത ആരാധനാലയത്തിനെതിരെ നടത്തിയ ആക്രമണത്തില്‍ തോക്കുധാരികള്‍ എട്ട് പേരെ വെടിവെച്ചുകൊന്നു. 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയെ വധിച്ചതായി ഇസ്രയേല്‍ പൊലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 8.30 ഓടെ, പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വധിച്ചു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍വെളുത്ത കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.
അഞ്ച് പേര് സംഭവസ്ഥലത്തും മൂന്ന് പേര് ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരില്‍ 20,25,50,60 വയസ്സിലുള്ള അഞ്ച് പുരുഷന്മാരും 60,70 വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.സംഭവം കൂട്ടകുരുതിയാണെന്ന് പലസ്തീന് ഭരണകൂടം പ്രതികരിച്ചു.