യുഎഇയിലെ മീഡിയ ക്രിക്കറ്റ് ക്ലബിന്റെ (എം.സിസി) പുതിയ ജേഴ്സി പുറത്തിറക്കി. യുഎഇയിലുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ പ്രഫഷനൽ ക്രിക്കറ്റ് ക്ലബാണ് മീഡിയ ക്രിക്കറ്റ് ക്ലബ്. ദുബായ് കാലിക്കറ്റ് ഫുഡീസ് റസ്റ്റാെറന്റിലാണ് ജേഴ്സിയുടെ പ്രകാശന ചടങ്ങ് നടന്നത്.
എംസിസി ടീം ക്യാപ്റ്റന് ആർ.ജെ തൻവീർ ആയുർധാര ആയുർവേദിക് സെന്റർ മെഡിക്കൽ ഡയറക്ടറായ ഡോ. കാവേരിയിൽ നിന്ന് ജേഴ്സി ഏറ്റുവാങ്ങി. ഷാർജ ദെയ്ദ് ദ പവിലിയനിൽ വച്ച് നടക്കുന്ന ഫ്രൈഡേ സഫാരി കപ്പിൽ പുതിയ ജേഴ്സിയിലായിരിക്കും ടീം കളത്തിലിറങ്ങുക. പ്രകാശന ചടങ്ങിൽ മാധ്യമപ്രവർത്തകരും ടീം അംഗങ്ങളുമടക്കം നിരവധിപേർ പങ്കെടുത്തു.