കോഴിക്കോട്: കോഴിക്കോട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 83 വർഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് വിലങ്ങാട് സ്വദേശി സുരേഷിനാണ് ശിക്ഷ ലഭിച്ചത്. നാദാപുരം സ്പെഷ്യൽ അതിവേഗ കോടതിയുടേതാണ് വിധി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ഐപിസിയിലെ വകുപ്പുകളും ഉൾപ്പെടെയാണ് ആകെ 83 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. പ്രതിയിൽ നിന്നും ഈടാക്കുന്ന നഷ്ടപരിഹാരത്തുക അതിജീവിതയ്ക്ക് നൽകണം. 2018-ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.